Kottayam Local

പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു : പിടിച്ചെടുത്തത് 1.75 ലക്ഷം രൂപയുടെ ലഹരിയുല്‍പ്പനങ്ങള്‍



ഏനാത്ത്: വിദ്യാലയങ്ങള്‍ക്കു സമീപമുള്ള കടകളിലേക്കു കാറില്‍കൊണ്ടുവന്ന 1.75 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ ഏനാത്ത് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര പള്ളിച്ചല്‍ പ്രാവച്ചമ്പലം സുജാ നിവാസില്‍ ഫൈസല്‍(27), പള്ളിച്ചല്‍ നേമം സൂര്യകാന്തിയില്‍ അരുണ്‍ കുമാര്‍(27) എന്നിവരെ അറസ്റ്റു ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിക്കുള്ളില്‍ ആറു പോളിത്തീന്‍ കവറുകളിലാണ് ഹാന്‍സ് , ഗണേശ് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 300 കവര്‍ പുകയില ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. നേമത്തു നിന്നും അടൂരിലേക്ക് വരുന്നതിനായി ഇന്നലെ രാവിലെ 10ന് ബെയിലി പാലം കടന്നു വന്നപ്പോള്‍  ഏനാത്ത് ഭാഗത്തുനിന്നുമാണ് പോലിസ് വാഹനം കസ്റ്റഡിയിലെടുക്കുന്നത്. കൊട്ടാര ഭാഗത്തു നിന്നും വന്ന കാര്‍ കുളക്കട ഭാഗത്തെത്തിയപ്പോള്‍ സിഗ്‌നല്‍ തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടന്ന് പോകുന്നതായി അവിടെ ഉണ്ടായിരുന്ന പോലീസ് മറുകരയിലുള്ള ഏനാത്ത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സറ്റേഷനില്‍ എത്തിച്ച് കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പുകയില ഉല്‍പന്നങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടങ്ങി. എസ്‌ഐ എബ്രഹാം, എഎസ്‌ഐമാരായ ബിജു ജേക്കബ്, ജയചന്ദ്രന്‍. എസ്‌സിപിഒ സന്തേ ാഷ്, പ്രസാദ് എന്നിവരുടെ നേതൃത്യത്തിലാണ് പിടികൂടിയത്. ഫൈസലിന്റെ പിതാവ് ശംസുദീന്റെ പേരില്‍ ഉള്ളതാണ് കാര്‍.
Next Story

RELATED STORIES

Share it