പീരുമേട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി : 25.59 ലക്ഷത്തിന്റെ ധനസഹായത്തിന് ശുപാര്‍ശ
BY fousiya sidheek17 May 2017 6:34 AM GMT
fousiya sidheek17 May 2017 6:34 AM GMT
പീരുമേട്: താലൂക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ലൈനായി ലഭിച്ച 378 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ച 169 അപേക്ഷയില്‍ 25.59 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം ശുപാര്‍ശ ചെയ്തു. പീരുമേട് എസ്.എം.എസ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 189 അപേക്ഷകള്‍ നേരിട്ട് ലഭിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനുള്ള 132 അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹമായ ധനസഹായത്തിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡെപ്യൂട്ടി കലക്ടര്‍ ടി ജി സജീവ് കുമാര്‍, തഹസീല്‍ദാര്‍ കെ എന്‍ വിജയന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈന്‍ പി ആര്‍, എല്‍.എ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം എ ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിവിധ ജില്ലാതല ഓഫിസര്‍മാരും ജനസമ്പര്‍ക്ക പരിപാടിയില്‍ സന്നിഹിതരായിരുന്നു. അക്ഷയ ജില്ലാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ അപേക്ഷകര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കി.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT