Flash News

പീഡിയാട്രിക് കാത്ത് ലാബ് പ്രവര്‍ത്തനോദ്ഘാടനം

പീഡിയാട്രിക് കാത്ത് ലാബ് പ്രവര്‍ത്തനോദ്ഘാടനം
X
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പീഡിയാട്രിക് കാത്ത് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.



ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അധ്യാപക, അനധ്യാപകരുടെ 13 തസ്തികകള്‍ സൃഷ്ടിച്ചതായി അവര്‍ പറഞ്ഞു. എസ്എടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു ഈ കാത്ത്‌ലാബ്. ഇതുവഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത ജനിതക ഹൃദ്രോഗങ്ങള്‍ പൂര്‍ണമായും സൗജന്യമായി ചികിത്സിക്കാവുന്നതാണ്. ഗുരുതരമായിട്ടുള്ള ജനിതക ഹൃദ്രോഗങ്ങള്‍ ബാധിച്ച നവജാത ശിശുക്കള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തിര വൈദ്യസഹായം ഇതിലൂടെ നല്‍കാന്‍ കഴിയുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Next Story

RELATED STORIES

Share it