Flash News

പീഡനക്കേസ്: വൈദികരുടെ അറസ്റ്റിന് സുപ്രിം കോടതി വിലക്ക്

പീഡനക്കേസ്: വൈദികരുടെ അറസ്റ്റിന് സുപ്രിം കോടതി വിലക്ക്
X

ന്യൂഡല്‍ഹി:  പീഡനക്കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ വ്യാഴാഴ്ച വരെ  അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവ്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസും രണ്ടാം പ്രതി ജെയിംസ് കെ. ജോര്‍ജും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രിംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഈ വിധിയോട് സംസ്ഥാന സര്‍ക്കാരും യോജിച്ചിട്ടുണ്ട്. മറ്റന്നാള്‍ കേസ് പരിഗണിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സ്ത്രീയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു വൈദികര്‍ക്ക് ഉണ്ടായിരുന്നതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് വൈദികരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

കേസില്‍ ആരോപണവിധേയരായ രണ്ട് വൈദികര്‍ നേരത്തേ കീഴടങ്ങിയിരുന്നു. 1999ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പിന്നീട് കുമ്പസാര രഹസ്യത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു.
Next Story

RELATED STORIES

Share it