Flash News

പീഡനക്കേസിലെ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചു

പീഡനക്കേസിലെ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചു
X
തിരുവനന്തപുരം: പീഡനക്കേസില്‍ വിചാരണ നേരിടാനെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചതായി പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതിയിലാണ് സംഭവം. തുടര്‍ന്ന് ജീവനക്കാരി ജഡ്ജിയെ നേരിട്ട് വിവരം ധരിപ്പിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം കോടതിയിലുണ്ടായിരുന്ന പോലിസ് പ്രതിയെ പിടികൂടി വഞ്ചിയൂര്‍ പോലിസിന് കൈമാറി.



ജഡ്ജി നേരിട്ട് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അഭിഭാഷകന്‍ ഉടന്‍ തന്നെ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലിസ് പുന്നപുരം പ്രതി സന്തോഷിനെതിരേ കേസെടുത്തു. 2015 ജൂണ്‍ 16ന് പെണ്‍കുട്ടിയെ പീഡിപിച്ച കേസിലാണ് ഇയാള്‍ കോടതിയില്‍ വിചാരണയ്‌ക്കെത്തിയത്.
Next Story

RELATED STORIES

Share it