പീഡനം: വൈദികരുടെ മുന്‍കൂര്‍ ജാമ്യഹരജി വിധിപറയാന്‍ മാറ്റി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭയിലെ നാലു പുരോഹിതര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ നാളെയാണ് സിംഗിള്‍ബെഞ്ച് വിധിപറയുക. വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതായി ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. വീട്ടമ്മക്കു വേണ്ടിയും ഇന്നലെ അഭിഭാഷകന്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് കോടതി ഹരജികള്‍ വിധിപറയാന്‍ മാറ്റിയത്.
Next Story

RELATED STORIES

Share it