thrissur local

പീച്ചിയില്‍ പുതിയ ജലശുദ്ധീകരണ പ്ലാന്റിനായി നിലവിലുള്ളത് ഉപേക്ഷിക്കില്ലെന്ന് മന്ത്രി

തൃശൂര്‍: അമൃതം പദ്ധതിയില്‍ പീച്ചിയില്‍ 20 ദശലക്ഷംലിറ്റര്‍ ശേഷിയുള്ള പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ നിലവിലുള്ള 14.5 ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണപ്ലാന്റ് ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.
നിലവിലുള്ള പദ്ധതി നിലനിറുത്തി തന്നെ പുതിയ പദ്ധതി നടപ്പാക്കുമെന്നും നിലവിലുള്ള പദ്ധതിയില്‍ കോര്‍പ്പറേഷ ന്‍ കൗണ്‍സില്‍ അംഗീകരിച്ച മൂന്ന് കോടിയുടെ നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും തൃശൂരിന്റെ എം.എല്‍.എ കൂടിയായ മന്ത്രി പറഞ്ഞു. അമൃതം പദ്ധതിയില്‍ അധിക ജലം ലഭ്യമാക്കുന്നതോടെ കോര്‍പ്പറേഷന്‍ പ്രദേശത്തെ ജലവിതരണ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമായിരുന്നു.
പഴയ പദ്ധതി നവീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി തന്നെ തയ്യാറാക്കിയ മൂന്ന് കോടിയുടെ എസ്റ്റിമേറ്റ് കൗണ്‍സിലും സര്‍ക്കാരും അംഗീകരിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയുമെല്ലാം നല്‍കി പണി നടത്താന്‍ ടെണ്ടര്‍ വിളിക്കാനിരുന്നതാണ്. അങ്ങിനെയിരിക്കെ നവീകരണപദ്ധതി തന്നെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് ഒരുവിധ ന്യായീകരണവുമില്ലെന്നും അതനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വിശദീകരിച്ചു. അടിയന്തിരമായി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ട് നവീകരണ പദ്ധതി പുനസ്ഥാപിക്കാനും അധികജലം നഗരത്തിലെത്തിച്ച ജനങ്ങളുടെ ആവശ്യം നിറവേറ്റാനും നടപടിയെടുക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.
തൃശൂരിന്റെ എം.എല്‍.എയായ മന്ത്രിപോലും അറിയാതെയായിരുന്നു നഗരത്തില്‍ ജലവിതരണ പ്രതിസന്ധി നിലനിറുത്താനുള്ള അതോറിറ്റിയുടെ ദുരുദ്ദേശനടപടി. രണ്ട് മാസം മുമ്പ് നടന്ന ഹൈപവര്‍ കമ്മിറ്റിയോഗത്തിന്റെ തീരുമാനം കോര്‍പ്പറേഷന്‍ മേയറെ അറിയിച്ചതാണെങ്കിലും മന്ത്രിയെ അറിയിച്ച് കൗണ്‍സില്‍ തീരുമാനം പുനസ്ഥാപിക്കാനുള്ള ഒരുവിധ സമ്മര്‍ദ്ദങ്ങളും കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍നിന്നും ഉണ്ടായിട്ടില്ല. കൗണ്‍സില്‍ യോഗത്തില്‍പോലും പദ്ധതി ഉപേക്ഷിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.
തേക്കിന്‍കാട് മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ വെള്ളമെത്തിച്ച പഴയ മുനിസിപ്പല്‍ പ്രദേശത്ത് മാത്രം ജലവിതരണം നിര്‍വ്വഹിക്കുന്നതാണ് 14.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള, അതോറിറ്റി ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴയ പദ്ധതി. പമ്പിങ്ങ് ഇല്ലാതെ വെള്ളം ശുദ്ധീകരിച്ച പീച്ചിയില്‍ ടാപ്പ് തുറന്നാല്‍ നഗരത്തിലെ വീടുകളില്‍ വെള്ളമെത്തുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞതും സാങ്കേതിക മേന്മയുള്ളതുമാണീ പദ്ധതി.
61ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയില്‍ ഒരുദിവസം പോലും ജലവിതരണം മുടക്കമാതെ ഇപ്പോഴും സേവനം തുടരുന്ന പദ്ധതി കാലാഹരണപ്പെട്ടതായും ഉപേക്ഷിക്കണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഒരു വേദിയിലും ഇതുവരെ ചൂണ്ടികാട്ടിയിട്ടുമില്ല. മാത്രമല്ല മൂന്ന് കോടി രൂപ എസ്റ്റിമേറ്റില്‍ നവീകരിക്കാന്‍ പദ്ധതി നിര്‍ദ്ദേശിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയുമെല്ലാം വാങ്ങിയത് ജലഅതോറിറ്റിയാണ്. അങ്ങിനെയിരിക്കേ ഒരു വിശദീകരണവുമില്ലാതെ ഉപേക്ഷിച്ചത്.
Next Story

RELATED STORIES

Share it