പി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു. ഈ മാസം ആറിന് സിബിഐക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍  ചിദംബരത്തെ ഈ മാസം മൂന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം പട്യലാ ഹൗസ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട്   നേരത്തേ എന്‍ഐഎയും ചിദംബരത്തിന് നോട്ടീസ് അയച്ചിരുന്നു.
ഇതിനെതിരേ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചത്. കേസില്‍ വാദം കേള്‍ക്കുന്ന അടുത്തമാസം അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  നല്‍കിയിരുന്ന നിര്‍ദേശം. ഇതിന് പിന്നാലെയാണ് സിബിഐയും സമന്‍സയച്ചിരിക്കുന്നത്. 2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍  ചിദംബരത്തിന്റ മകന്‍ കാര്‍ത്തി മൂന്നുകോടി രൂപ  കോഴ വാങ്ങിയെന്നാണ് ആരോപണം.
നേരത്തെ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതേ വിഷയത്തില്‍  സിബിഐയും കേസെടുത്തിരുന്നു. കേസില്‍  പി ചിദംബരം ഇടപെട്ടിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it