Idukki local

പിഴവ് സംഭവിച്ചതു അശ്രദ്ധ മൂലം; ആറുമാസം കഴിയുമ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന്‌

തൊടുപുഴ: യുഡിഎഫ് നേതൃത്വത്തിനും തനിക്കും ഏറെ സങ്കടകരമായ കാര്യമാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് കൗണ്‍സിലര്‍ ടി കെ സുധാകരന്‍ നായര്‍ വിശദീകരിച്ചു.തന്റെ അശ്രദ്ധയും പിഴയും മൂലമാണ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് മാറിയത്. ആറ് മാസം കഴിയുമ്പോള്‍ അവിശ്വാസം കൊണ്ടുവരും, ഇടതിനെ പുറത്താക്കും -കോണ്‍ഗ്രസ് സ്വതന്ത്രന്‍ കൂടിയായ കൗണ്‍സിലര്‍ ടി കെ സുധാകരന്‍ നായര്‍ പറഞ്ഞു.
ആറ് മാസം കഴിയുമ്പോള്‍ യുഡിഎഫ് ജില്ലാ നേതൃത്വവുമായി കൂടിയാലോചന നടത്തി മിനി മധുവിനെതിരെ അവിശ്വാസം കൊണ്ടുവരും.വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ യുഡിഎഫ് കമ്മിറ്റിയില്‍ തീരുമാനമെടുത്തതുപോലെ രാജിവച്ചിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണ പോലെ തന്നെ പ്രവര്‍ത്തിക്കും.
താന്‍ തന്നെയാണ് ജെസി ആന്റണിക്കുള്ള പൂച്ചെണ്ടും സ്വീകരണ മാലയും തയ്യാറാക്കി വച്ചിരുന്നത്.മറുവശത്ത് ഇടേണ്ട ഒപ്പ് മുന്‍ പേജില്‍ ഇട്ടതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. ഇക്കാര്യത്തില്‍ തന്റെ അശ്രദ്ധയാണ് നറുക്കെടുപ്പിലേക്ക് കാര്യങ്ങള്‍ പോകാന്‍ കാരണമായത്. യുഡിഎഫിന് ആറ് മാസത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം തിരികെ പിടിച്ചെടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it