Pathanamthitta local

പിതാവിനെ രക്ഷിക്കാന്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം തേടിയ കുട്ടികളെ കണ്ടെത്തി

റാന്നി: തങ്ങളുടെ പിതാവിനെ സംരക്ഷിക്കണമെന്ന്  സമൂഹിക മധ്യമത്തിലൂടെ  അപേക്ഷിച്ച് രണ്ട് കുട്ടികള്‍ റാന്നി കുന്നം പ്രദേശത്ത് താമസിക്കുന്നവരാണന്ന് കണ്ടെത്തി. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹിക മാധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം ചൈല്‍ഡ് റെസ്‌ക്യു ഓഫിസര്‍മാര്‍ റാന്നി ഗ്രാമപഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനയും അന്വേഷണം നടത്തി കുട്ടികള്‍ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്‌കൂളും കണ്ടെത്തുകയായിരുന്നു.
മലപ്പുറം സ്വദേശികളായ ഇവര്‍ കഴിഞ്ഞ് രണ്ട് വഴമായി റാന്നിയില്‍ താമസിച്ച് വെരുകയാണ്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുത്രിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ മാതാവ് കഴിഞ്ഞ ഒരു വര്‍ഷമായി  കുടുംബവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
കുട്ടികള്‍ക്ക് പിതാവിനൊപ്പം താമസിക്കുവാന്‍ താല്‍പര്യമെന്നാണ് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it