പിണറായി സര്‍ക്കാര്‍ കൊല്ലത്തിന് നല്‍കിയ സംഭാവനകള്‍ വ്യക്തമാക്കണമെന്ന് ബിന്ദുകൃഷ്ണ
BY fousiya sidheek26 May 2017 5:34 AM GMT
fousiya sidheek26 May 2017 5:34 AM GMT
കൊല്ലം: ഒരു വര്‍ഷം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊല്ലം ജില്ലയ്ക്ക് വികസന കാര്യങ്ങളില്‍ എന്തു സംഭാവനകള്‍ നല്‍കിയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 സീറ്റിലും യു ഡി എഫി നെ പരാജയപ്പെടുത്തി ജയിച്ചു വന്നത് എല്‍ ഡി എഫിന്റെ പ്രതിനിധികളാണ്. ഇവരില്‍ രണ്ടുപേര്‍ സംസ്ഥാനത്തെ മന്ത്രിമാരും. എന്നാല്‍ ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനം നടത്തുവാനോ ജനകീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനോ, സാമൂഹിക ക്ഷേമ സുരക്ഷാ രംഗത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനോ മന്ത്രിമാരടക്കമുള്ള ഇടത് ജനപ്രതിനിധികള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പരമ പ്രധാനമായ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടിയും കയറും കൈത്തറിയും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ യു ഡി എഫ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി വോട്ട് വാങ്ങി ജയിച്ച് അധികാരത്തില്‍ വന്നപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ മറന്ന് പോയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT