പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ശാപം: കെ ശങ്കരനാരായണന്
BY kasim kzm9 Feb 2018 4:09 AM GMT
kasim kzm9 Feb 2018 4:09 AM GMT
കണ്ണൂര്‍: സംസ്ഥാനത്തിന്റെ നിത്യചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ കടം വാങ്ങുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ശാപ മാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് പ്രസംഗം പോലും സാഹിത്യ സമ്മേളനമാക്കിയ കഴിവുകെട്ട ധനമന്ത്രിയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ സമ്പുഷ്ടമാക്കേണ്ട ബജറ്റ് പ്രസംഗത്തിലുടനീളം കവിതചൊല്ലി സമയം കളഞ്ഞ ധനമന്ത്രി കിഫ്ബി എന്നു മാത്രമാണ് ചൊല്ലുന്നത്. കഴിവുകെട്ട ഈ മന്ത്രിസഭയുടെ ഇത്തരം ഫണ്ടിന് പണം നല്കാന് ആരും മുന്നോട്ടുവരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന് മുഖ്യപ്രഭാഷണം നടത്തി. സ്മരണിക ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയും സമരചരിത്ര രേഖ കെഎം ഷാജി എംഎല്‍എയും പ്രകാശനം ചെയ്തു. വി എ നാരായണന്, സുമ ബാലകൃഷ്ണന്, എന്‍ രവികുമാര്‍, എന്‍ രംഗരാജന്, വി വി പുരു ഷോത്തമന്‍, ടി ഒ മോഹനന്, എന്‍ പി ശ്രീധരന്, ടി എസ് സലീം, എ കെ അബ്ദുസ്സമദ് സംസാരിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT