malappuram local

പിഎസ്എംഒ കോളജില്‍ ശില്‍പശാലയ്ക്കു തുടക്കം

തിരൂരങ്ങാടി: ദേശവും അധികാരവും ഇന്ത്യന്‍ചരിത്രമെഴുത്തില്‍  വിഷയത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ചരിത്രവിഭാഗം, കേരള സ്‌റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവരുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ദ്വദിന ശില്‍പശാലക്കു തുടക്കമായി. ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ പ്രഫ. കേശവന്‍ വെളുത്താട്ട് ഉദ്ഘാടനം നിര്‍വഹിഹിച്ചു.ദക്ഷിണേഷ്യന്‍ പഠനവിഭാഗത്തിലെ പ്രസിദ്ധനായ ചരിത്രകാരനും, അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ പ്രൊഫ. ദാവൂദ് അലി വര്‍ക് ഷോപ്പിനു നേതൃത്വം നല്‍കുന്നത്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ അസീസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ദാവൂദ് അലി മുഖ്യപ്രഭാഷണം നടത്തി. എം കെ ബാവ, ഡോ. ഇ കെ അഹ്മദ് കുട്ടി, പ്രൊഫ. എസ് ഷിബ്‌നു സംസാരിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ഡോ.ദിനേശന്‍ വടക്കിനി വിഷയാവതരണം നടത്തി. ഇന്നു  നടക്കുന്ന സെഷനുകളില്‍ പ്രൊഫ. ശിനാസ്, ഡോ. സെബാസ്റ്റിയന്‍ ജോസഫ്  വിഷയാവതരണങ്ങള്‍ നടത്തും.
Next Story

RELATED STORIES

Share it