kannur local

പിഎഫ് പെന്‍ഷന്‍ അട്ടിമറിക്കാന്‍ അധികൃതരുടെ നീക്കം

കണ്ണൂര്‍: വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കു അര്‍ഹമായ പൊവിഡന്‍സ് ഫണ്ട്്് (പിഎഫ്) പലവിധ കാരണങ്ങള്‍ പറഞ്ഞു അട്ടിമറിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായി പരാതി. പിഎഫ് പദ്ധതി ആരംഭിച്ച 1995നുശേഷം പദ്ധതിയില്‍ ചേര്‍ന്ന ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ മരിച്ചെങ്കിലും അവര്‍ക്കോ അവരുടെ കുടുംബത്തിനൊ പിഎഫ് പെന്‍ഷന്‍ ലഭിച്ചില്ല. പെന്‍ഷന്‍ ഘടനയിലെ അശാസ്ത്രിയതും അവ്യക്തതയും കമ്മിഷണരുടെ തൊഴിലാളി വിരുദ്ധ നിലപാടുമാണ് ഇതിനുകാരണമായി പറയുന്നത്.
എന്നാല്‍ പത്തുവര്‍ഷത്തിനകം പദ്ധതി പരിഷ്‌കരിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും മാറ്റംവരുത്തിയില്ല. തൊഴിലാളികളില്‍ നിന്നും ക്രമാനുഗതമായി പിടിച്ചുവച്ച തുകയാണ് വിരമിച്ച ശേഷം പിഎഫ് പെന്‍ഷനായി കൊടുക്കേണ്ടത്. ഇതോടെ പല പിഎഫ് പെന്‍ഷന്‍കാരും നിയമ പോരാട്ടത്തിലാണെന്ന് കേരള സോഷ്യലിസ്റ്റ് എംപ്ലോയിസ് പിഎഫ്ആക്ഷന്‍ കമ്മിറ്റി (കെഎസ്ഇപിഎസി) സംസ്ഥാന ചെയര്‍മാന്‍ കൊറ്റിയാല്‍ കൃഷ്ണന്‍ പഞ്ഞു. പിഎഫ് അധികൃതര്‍ ആനുകൂല്യം എങ്ങനെ ഇല്ലാതാക്കാമെന്നാണ് ശ്രമിക്കുന്നത്. അതിനിടെ, കൂടിയ പെന്‍ഷന്‍ അനുവദിച്ചതായി 2017 മാര്‍ച്ച് 23ന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നുവെങ്കിലും പിഎഫ്് കമ്മീഷണര്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും പിഎഫ് വരിക്കാരെ ഇക്കാര്യം അറിയിച്ചില്ല. ബംഗളൂരുവിലെ പിഎഫ് ഓഫിസില്‍നിന്നാണ് വര്‍ധിപ്പിച്ച പെന്‍ഷനുള്ള അപേക്ഷയുടെ ഒരു കോപി ലഭിച്ചത്്്.
അതിന്റെ കോപിയെടുത്ത്് നൂറുകണക്കിന് വരിക്കാര്‍ക്ക് എത്തിച്ചുകൊടുത്തുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്നു പുതുക്കിയ പെന്‍ഷനുള്ള അപേക്ഷ രജിസ്‌റ്റേഡായി കമ്മിഷണരുടെ പേരില്‍ അയച്ചുകൊടുത്തെങ്കിലും മിക്കവര്‍ക്കും അതേപ്പടി തിരിച്ചുവന്നു. അതേസമയം 70 ശതമാനം ആളുകള്‍ക്കും കൂടിയ പെന്‍ഷന്‍ നല്‍കിയെന്നാണ് പിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ തൊഴില്‍ചെയ്ത സ്ഥാപനത്തിന്റെ സമ്മതപത്രം വേണമെന്നാണ് പുതുയ വ്യവസ്ഥ.
ഇതും തൊഴിലാളികളെ കുഴക്കുന്നതാണ്. കാരണം നല്ലൊരു ശതമാനം കമ്പനികളും ഇതിനകം അടച്ചുപൂട്ടിയിരിക്കുകയാണ്. അതിനാല്‍ ജോലിചെയ്തവര്‍ക്ക്് സമ്മതപത്രം കിട്ടാന്‍ വഴിയില്ല. കൂടാതെ നിലവിലുള്ള പല സ്ഥാപനങ്ങളും ഇതിന്റെ നിയമവശം അറിയാത്തതുകൊണ്ട് സമ്മതപത്രം കൊടുക്കാനും തയ്യാറാകുന്നില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത ചിലര്‍ക്ക് ഇത്തരം അനുഭവമുണ്ടായതായും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it