Flash News

പാസഞ്ചര്‍ പാളം തെറ്റിയ സംഭവം പ്രത്യേക കമ്മിറ്റി അന്വേഷിക്കും

പാസഞ്ചര്‍ പാളം തെറ്റിയ സംഭവം പ്രത്യേക കമ്മിറ്റി  അന്വേഷിക്കും
X
കൊല്ലം: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റിയതിനെക്കുറിച്ച് പ്രത്യേക കമ്മിറ്റി  അന്വേഷിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.  സംഭവത്തില്‍ ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്ന് വീഴ്ച  ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ജിന്‍ ഓഫ് ചെയ്തിടുന്ന സാഹചര്യങ്ങളില്‍ സുരക്ഷാ മുന്‍കരുതലായി ചക്രത്തിനും പാളത്തിനുമിടയ്ക്ക്  വയ്ക്കാറുള്ള വുഡന്‍ വിഞ്ച്  എടുത്തുമാറ്റാതെ എന്‍ജിന്‍ മുന്നോട്ടു നയിച്ചതിനാലാണ് ചക്രങ്ങള്‍ പാളം തെറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.





എന്‍ജിന്‍ ചക്രങ്ങള്‍ പത്തേകാലോടെ പാളത്തില്‍ കയറ്റി. തിരുവനന്തപുരത്തു നിന്ന് ആക്‌സിഡന്റ് റിലീഫ് ആന്‍ഡ് ടൂള്‍ വാന്‍ എത്തിയാണ് ചക്രങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കിയത്. അതേസമയം പാളംതെറ്റിയ 56307 നമ്പര്‍ കൊല്ലം, തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ മറ്റൊരു എഞ്ചിന്‍ ഘടിപ്പിച്ച ഒമ്പതേകാലോടെ തിരുവനന്തപുരത്തേക്ക് പോയി. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എന്‍ജിന്‍ പാളം തെറ്റി കിടന്നത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it