ernakulam local

പാസഞ്ചര്‍ ട്രെയിനില്‍ നിന്നും യുവതി കായലില്‍ ചാടി

പനങ്ങാട്: പാസഞ്ചര്‍ ട്രെയിനില്‍ നിന്നും യുവതി കായലില്‍ ചാടി.
ആലപ്പുഴ തിരുവമ്പാടി കടവത്ത് ശ്ശേരി വീട്ടില്‍ റോസ്‌മേരി നീന(30)യാണ് കായലില്‍ ചാടിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി അരൂര്‍-കുമ്പളം പാലത്തിന് മുകളിലെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും കായലിലേക്ക് ചാടുകയായിരുന്നു.
സ്ഥലത്തെത്തിയ പോലിസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ തിരച്ചില്‍ ആരംഭിച്ചു. കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.
Next Story

RELATED STORIES

Share it