kozhikode local

പാവയില്‍ പുഴയോരത്ത് സാമൂഹികദ്രോഹികളുടെ ശല്യം

കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാവയില്‍ പുഴയോരത്ത് രാത്രിയില്‍ സാമൂഹികദ്രോഹികളുടെ ശല്യം രൂക്ഷം. ഇവിടെ സന്ധ്യ മയങ്ങുന്നതോടെ പരസ്യ മദ്യപാനവും കഞ്ചാവ് വില്‍പനയും തകൃതിയായി നടക്കുന്നുവെന്ന്് പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ പോലിസിന് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
സംഘം ചേര്‍ന്ന്് മദ്യപിക്കാനായി മറ്റിടങ്ങളില്‍ നിന്നു   വാഹനങ്ങളില്‍ എത്തുന്നവരാണ് പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തടസ്സമാവുന്നത്. പുഴയോരത്ത് മദ്യപിക്കുനര്‍ കുപ്പി പൊട്ടിച്ചിടുന്നതും പ്ലാറസ്റ്റിക്ക് സാധനങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുഴയിലേക്ക്്്്് വലിച്ചെറിയുന്നതും മൂലം  പുഴ മലിനമാവുന്നു. വിവാഹ പാര്‍ട്ടികളുടെയും മറ്റും ഔട്ട് ഡോര്‍ ഷൂട്ടിങ്്് നടക്കാറുള്ള പ്രകൃതി മനോഹരമായ ഇവിടെ പകല്‍ സമയങ്ങളില്‍ ധാരാളം സന്ദര്‍ശകരെത്താറുണ്ട്.
കൂടാതെ  പാവയില്‍ ഫെസ്റ്റിന്റെ വേദിയുമാണിവിടെ. സന്ധ്യയോടെ ഇവിടെ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ ആളുകളെത്താറുണ്ട്്. ഇവര്‍ ഏകദേശം പത്തരയോടെ മടങ്ങും. തുടര്‍ന്നാണ് സമൂഹ ദ്രോഹികളുടെ വിളയാട്ടം. കണ്ടല്‍ കാടിനടുത്തും ഒഴിഞ്ഞ പമ്പ് ഹൗസിലും തുടങ്ങുന്ന മദ്യപാനം ക്രമേണ പുഴക്കരയിലേക്കും റോഡിലെ ആല്‍ത്തറയിലേക്കും മാറും. മദ്യപരെ ഭയന്ന് പ്രദേശവാസികള്‍ക്ക്്  പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്്.   പാവയില്‍ ചീര്‍പ്പിനടുത്ത് രാത്രി വെളിച്ചമില്ലാത്തത് സമൂഹദ്രോഹികള്‍ക്ക് സഹായകമാവുന്നു. ഇവിടെ  ഹൈമാസ്‌ലൈറ്റ് സ്ഥാപിച്ചാ ല്‍ വലിയ ഗുണം ചെയ്യും.
സംഭവങ്ങളെക്കുറിച്ച് പരാതിപ്പെട്ടാലും പോലിസ് പാട്രോള്‍ സംഘം  പറമ്പത്ത് വന്ന് തിരിച്ചു പോവാറാണ് പതിവ്്. രാത്രി 10 ന് ശേഷം പുഴക്കരയിലിരുന്നുള്ള ചൂണ്ടയിടല്‍ പോ ലിസ്  നിരോധിച്ചാല്‍ ആ പേരും പറഞ്ഞുള്ള മദ്യപാനം അവസാനിപ്പിക്കാനാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it