Kottayam Local

പാലായിലെ ഓട്ടോ സ്റ്റാന്‍ഡ് പ്രശ്‌നം; ഉടന്‍ ഡ്രൈവര്‍മാരുടെ യോഗം വിളിക്കും

പാലാ: നഗരസഭയില്‍ അഞ്ചരമണിക്കൂറോളം നീണ്ട മാരത്തണ്‍ കൗണ്‍സില്‍ യോഗം. പാലാ നഗരസഭാ കൗണ്‍സിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘമേറിയ കൗണ്‍സില്‍ യോഗം നട—ന്നത്. 50 അജണ്ടകളിന്‍മേലാണ് ഇന്നലത്തെ യോഗത്തില്‍ തീരുമാനമെടുത്തത്. പ്രഫ. സെലിന്‍ റോയി തകിടിയേല്‍ ചെയര്‍പേഴ്‌സനായ ആദ്യ കൗണ്‍സില്‍ യോഗമാണ് ദീര്‍ഘസമയമെടുത്ത് നഗരസഭയില്‍ പുതിയ ചരിത്രം കുറിച്ചത്. രാവിലെ 10ന് ആരംഭിച്ച കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സമാപിച്ചത്. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ സംബന്ധിച്ച് ഹൈക്കോടതിയിലും മറ്റും നിരവധി കേസുകള്‍ വരുന്ന സാഹചര്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ യോഗം എത്രയും വേഗം വിളിച്ചുകൂട്ടാന്‍ യോഗത്തില്‍ തീരുമാനമായി. ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ വെയ്റ്റിങ്് ഷെഡ്ഡ് ബസ് തട്ടി തകര്‍ന്നത് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തര്‍ക്കമുയര്‍ന്നു. ഇനി ഈ വെയ്റ്റിങ് ഷെഡ്ഡ് അവിടെ സ്ഥാപിക്കരുതെന്ന് വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ ഭരണപക്ഷാംഗം ബിജി ജോജോ കുടക്കച്ചിറ ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത ഉപദേശകസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി തീരുമാനമെടുക്കാന്‍ മാറ്റിവച്ചു. ബസ്സുടമകള്‍ക്ക് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ സ്വന്തം ചെലവില്‍ വിശ്രമമുറി നിര്‍മിക്കുന്നതിന് കൗണ്‍സില്‍ അനുമതി നല്‍കി. 11 ശുചീകരണ തൊഴിലാളികളെ ഉടന്‍ നിയമിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടാനും കൗണ്‍സില്‍ തീരുമാനിച്ചു. മാരത്തോണ്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രഫ. ഡോ. സെലിന്‍ റോയി തകിടിയേല്‍ അധ്യക്ഷത വഹിച്ചു. തുടക്കത്തില്‍ 26 കൗണ്‍സിലര്‍മാരില്‍ 23 പേരും യോഗത്തില്‍ ഹാജരായിരുന്നു. എന്നാല്‍, ഉച്ചയൂണ് കഴിഞ്ഞതോടെ ഭരണപക്ഷത്തെ മിക്കവരും “സ്ഥലം വിട്ടു’. ഉച്ചതിരിഞ്ഞ് ഭരണപക്ഷത്ത് ഏഴുപേര്‍ മാത്രമായി അവശേഷിച്ചു. പ്രതിപക്ഷത്തെ അഞ്ചുപേരില്‍ ഒരാളും ഉച്ചകഴിഞ്ഞുണ്ടായിരുന്നില്ല. അല്‍പനേരംകൂടി കൗണ്‍സിലില്‍ ഇരുന്നിട്ട് വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനും പുറത്തുപോയി. അനുസ്മരണം ഇന്ന്കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ഡി ചന്ദ്രശേഖരപ്പണിക്കര്‍ (ചീഫ് പ്രൂഫ് റീഡര്‍, ദേശാഭിമാനി) അനുസ്മരണ സമ്മേളനവും കുടുംബസഹായനിധി സമര്‍പ്പണവും ഇന്ന് നടക്കും. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി മുന്‍  ചീഫ് ന്യൂസ് എഡിറ്റര്‍ കെ പി രവീന്ദ്രനാഥ് അനുസ്മരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്്ക്ലബ്ബ് ഹാളിലാണ് ചടങ്ങ്. ചന്ദ്രശേഖരപ്പണിക്കരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it