പാലത്തില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷണംപോയി
BY kasim kzm31 Dec 2017 3:04 AM GMT
kasim kzm31 Dec 2017 3:04 AM GMT
മുക്കം: മുക്കം -അരീക്കോട് റോഡില്‍ മുക്കം പാലത്തില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷണം പോയി. പാലത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ഇരുമ്പു കാലില്‍ പ്രത്യേക പെട്ടി നിര്‍മ്മിച്ച് അതിനുള്ളിലായിരുന്നു ബാറ്ററി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പെട്ടി പൊളിച്ച് ബാറ്ററി കവരുകയായിരുന്നു. ബാറ്ററി സ്ഥാപിച്ച പെട്ടി അപകട സാധ്യതയുമായി പാലത്തിലേക്ക് തൂങ്ങിയ നിലയിലുമാണ്. ബാറ്ററികള്‍ മാത്രം മോഷ്ടിക്കുന്ന ഒരു സംഘം അടുത്തിടെയായി മലയോര മേഖലയില്‍ ഇറങ്ങിയിട്ടുണ്ട്. മുക്കം, അഗസ്ത്യന്‍ മുഴി, ചെറുവാടി, തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടേയും എസ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ളവയുടേയും ബാറ്ററികള്‍ മോഷണം പോവുന്നതും പതിവാണ്. മുക്കം പാലത്തിന്റെ രണ്ട് ഭാഗങ്ങളിലും സോളാര്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിലും മുക്കം ഭാഗത്തെ ലൈറ്റിന്റെ ബാറ്ററിയാണ് മോഷണം പോയത്. മറുഭാഗത്ത് കടകളും മറ്റും ഉള്ളതിനാല്‍ നേരം പുലരും വരേവെളിച്ചമുണ്ടാവും. മുക്കം ഭാഗത്ത് പാലത്തിന് സമീപം കാട് മൂടി കിടക്കുന്നതിനാല്‍ മോഷണത്തിന് അനുകൂല സാഹചര്യവുമായി.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT