Flash News

പാര്‍ട്ടി കയ്യൊഴിഞ്ഞു;15 എംഎസ്എഫ് പ്രവര്‍ത്തകരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

പാര്‍ട്ടി കയ്യൊഴിഞ്ഞു;15 എംഎസ്എഫ് പ്രവര്‍ത്തകരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു
X


കാസര്‍കോട്: അനുമതിയില്ലാതെ പ്രകടനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ 15 എംഎസ്എഫ് പ്രവര്‍ത്തകരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 2013-14 അധ്യയന വര്‍ഷം ഗവ. കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കാസര്‍കോട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2200 രൂപ വീതം പിഴ വിധിച്ചിരുന്നു. എന്നാല്‍ പണം അടക്കാതെ പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരെ കൈയൊഴിയുകയായിരുന്നു. എന്നാല്‍ ഇതേ സംഭവത്തില്‍ പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകരുടെ പിഴ ഡിസിസി നേതൃത്വം അടച്ചിരുന്നു. നിലവില്‍ പിഴ അടക്കാത്തവരുടെ പേരില്‍ റിക്കവറിക്ക് വില്ലേജ് ഓഫിസില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. സയ്യിദ് താഹ തങ്ങള്‍, നയിം നായന്മാര്‍മൂല, സക്കീര്‍ ആദൂര്‍, തന്‍വീര്‍ സന്തോഷ് നഗര്‍, നവാസ് പാലോത്ത്, തംസീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് പള്ളിപ്പുഴ, ഖലീല്‍ പൊവ്വല്‍, അഹമ്മദ് ഷക്കീര്‍, മുഹമ്മദ് നിസാന്‍, മുഹമ്മദ് റാഫി, മുഹമ്മദ് ജാഫര്‍, മുര്‍ഷിദ്, മുഹമ്മദ് ഇസ്മായില്‍, ഉനൈസ് എന്നിവരെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ ഇതില്‍ അഞ്ചുപേര്‍ സ്വന്തമായി പിഴയൊടുക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ എംഎസ്എഫ് പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ പ്രവര്‍ത്തകരില്‍ പ്രതിഷേധമുണ്ട്. നേതൃത്വം ഇടപെടാത്തതിനെ തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകനെ സിഐ ലോക്കപ്പില്‍ മര്‍ദ്ദിച്ച കേസ് പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് എംഎസ്എഫ്.
Next Story

RELATED STORIES

Share it