malappuram local

പാരാ മെഡിക്കല്‍ കോഴ്‌സ് നിര്‍ത്തുന്നതിനെതിരേ ഗവര്‍ണര്‍ക്ക് നിവേദനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്വാശ്രയ മേഖലയില്‍ നടത്തുന്ന മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ബിരുദ ബിരുദാന്തര കോഴ്‌സുകളില്‍ പുതിയ പ്രവേശനം സ്വീകരിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിനു നിവേദനം നല്‍കി.
വിഷയത്തില്‍ കഴിഞ്ഞാഴ്ച വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍ സംയുക്തമായി സമരം നടത്തുകയും ചര്‍ച്ചയ്ക്കു തയ്യാറാവാതിരുന്ന വൈസ് ചാന്‍സലറെ തടയുകയും ചെയ്തിരുന്നു.
സമാന വിഷയത്തില്‍ തിരുവന്തപുരം പാരാമെഡിക്കല്‍ ഡയറക്ടറേറ്റിന് മുമ്പിലും വിദ്യാര്‍ഥികള്‍ സമരത്തിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കോഴ്‌സുകള്‍ക്ക് സര്‍വകലാശാല പ്രവേശനം സ്വീകരിച്ചിരുന്നില്ല.
ആരോഗ്യ സര്‍വകലാശയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിരസിക്കുന്നത്. അതേസമയം, എംജി, കേരള സര്‍വകലാശാലകള്‍ ഇതേ കോഴ്‌സുകള്‍ പ്രവേശനം നല്‍കുന്നുമുണ്ട്.
അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മലബാറില്‍ വൈറോളജി കോഴ്‌സുകളുടെ പ്രധാന്യം സൂചിപ്പിച്ച് ഗവര്‍ണര്‍ വളരെ അനുകൂലമായാണ് പ്രതികരിച്ചതെന്ന് നിവേദക സംഘം പറഞ്ഞു.
ഡോ.കെ ശിവ, വിഷ്ണു പ്രസാദ്, വിപിന്‍ദാസ് മോഹനന്‍, ബാബു ഉണ്ണികൃഷ്ണന്‍, കെ ജാവേദ്, ആദര്‍ശ് എന്നിവരാണ് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it