kozhikode local

പാരമ്പര്യ സ്വത്തിന് നികുതിയടയ്ക്കാനാവുന്നില്ലെന്ന്‌

കോഴിക്കോട്: തനിക്കും കുടുംബത്തിനും പാരമ്പര്യമായി ലഭിച്ച സ്വത്തിന് നികുതിയടയ്ക്കാന്‍ സമ്മതിക്കാതെ തട്ടിയെടുക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നതായി അത്തോളി വേളൂരിലെ പി രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിതാവ് പാറക്കണ്ടി ചന്തുവില്‍ നിന്നു ലഭിച്ച 61.5 സെന്റ് ഭൂമിയില്‍ 52.25 സെന്റ് ഭൂമി മക്കള്‍ക്കും 9.25 സെന്റ് ഭൂമി അമ്മക്കും വീതിച്ചു നല്‍കിയിരുന്നു. അമ്മയുടെ സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. 2012 ല്‍ മരിക്കുന്നതു വരെ അമ്മ ഈ സ്ഥലത്തിന് നികുതിയടച്ചിരുന്നു.
പിന്നെ 2017 ല്‍ നികുതിയടയ്ക്കാന്‍ ചെന്നപ്പോഴാണ് തടസ്സങ്ങള്‍ ഉന്നയിച്ചത്. തഹസില്‍ദാറും ഡിഎല്‍ഒയുമടക്കം അനുകൂല റിപോര്‍ട്ട് നല്‍കിയിട്ടും രാഷ്ട്രീയ ഇടപെടല്‍ കാരണം ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിക്കാതിരിക്കുകയാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ജോയന്റ് കൗണ്‍സില്‍ അംഗവും സര്‍വേയറുമായ ഒരാളാണ് ചരടുവലികള്‍ നടത്തുന്നതത്രെ.
പേരാമ്പ്ര കോടതിയുടെ നിര്‍ദേശ പ്രകാരം അത്തോളി പോലിസ് ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫിസില്‍ നിന്ന് കൈവശാവകാശ രേഖ നല്‍കിയില്ലെന്നും റിട്ട. എസ്‌ഐ കൂടിയായ രാമകൃഷ്ണന്‍ പറയുന്നു. സമീപത്തെ ഒരു ക്ഷേത്രത്തിനു വേണ്ടിയാണ് ചരടു വലികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it