ernakulam local

പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് ശാപമോക്ഷം : റോഡ് നവീകരണത്തിന് 12ലക്ഷം രൂപ അനുവദിച്ചു



മൂവാറ്റുപുഴ: വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് ക്ഷാപമോക്ഷം. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12ലക്ഷം രൂപ അനുവദിച്ചതോടെയാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡിന് ശാപമോക്ഷമായത്. പായിപ്ര ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് അരകിലോമീറ്റര്‍ ദുരമാണുള്ളത്. കക്ഷായി കാവാട്ടുമുക്ക് റോഡിനേയും, നെല്ലിക്കുഴി  പായിപ്ര റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി റോഡ് ടാറിങ് നടത്തിയത്. പിന്നീട് ഒരിക്കലും അറ്റകുറ്റപ്പണിപോലും പണി പോലും നടത്തിയിട്ടില്ല. റോഡ്് പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പൂര്‍ണമായി തകര്‍ന്ന റോഡിലുടെ കാല്‍നട യാത്രക്കാരോ ഇരുചക്ര വാഹനങ്ങളോ, ഓട്ടോ റിക്ഷഅടക്കമുളള മറ്റു വാഹനങ്ങള്‍ ഓടുവാന്‍ കഴിയാത്ത സ്ഥിതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. ഇവിടത്തെ ജനങ്ങള്‍ക്ക് വാഹനത്തിലും, കാല്‍നടയായും സഞ്ചരിക്കുന്നതിനുളള ഏക പഞ്ചായത്ത് റോഡാണ് അറ്റകുറ്റപണി പോലും നടത്താതെ തകര്‍ന്നു കിടക്കുന്നത്.റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും , വിവിധ സംഘടനകളും പലതവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പായിപ്ര ഗവണ്മെന്റ് യുപി സ്‌ക്കൂളിലേക്ക് വരുന്ന കുട്ടികളില്‍ ഭുരിഭാഗവും ഈ റോഡിലൂടെ സഞ്ചരിച്ചാണ് വരുന്നതും പോകുന്നതും. ആലപ്പുറം കോളനിയിലെ താമസക്കാരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്കും, പായിപ്രസെന്‍ട്രല്‍ ജുമാമസിജിദിലേക്കും മദ്രസയിലേക്കും പോകുന്നവര്‍ക്കും, വരുന്നവര്‍ക്കും സഞ്ചരിക്കുന്നതിനുളള റോഡും ഇതുതന്നെ. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് ചെളികുഴിയായി മാറും. ഈ കുഴികളിലെ ചെളിവെളളത്തിലൂടെ മാത്രമെ പിന്നീട് കാല്‍നടയാത്ര ചെയ്യുവാന്‍പോലും കഴിയുകയുളളു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തെ സജീവ ചര്‍ച്ചവിഷയവും ഈ റോഡായിരുന്നു. അന്ന് എല്‍ദോ എബ്രഹാം റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇന്ന് യാഥാര്‍ഥ്യമാവുന്നത്.
Next Story

RELATED STORIES

Share it