World

പാപ്പുവ ന്യൂ ഗിനിയിലെ കൊലകള്‍ക്കു പിന്നില്‍ ഇന്തോനീസ്യ: ആംനസ്റ്റി

ജക്കാര്‍ത്ത: പാപ്പുവ ന്യൂ ഗിനിയില്‍ 2010 മുതല്‍ നടന്ന 95ഓളം കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഇന്തോനീസ്യന്‍ സൈന്യമാണെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ആരോപിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങളിെല സാക്ഷിമൊഴികള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് ആനംസ്റ്റി പുറത്തുവിട്ട റിപോര്‍ട്ട്  വ്യക്തമാക്കി. രണ്ടു വര്‍ഷമാണ് ഇതിനായി ചെലവിട്ടത്.
സമാധാനപരമായ സമരങ്ങളില്‍ ഉള്‍പ്പെട്ടവരാണു കൊല്ലപ്പെടുന്നതെന്നും ആംനസ്റ്റി പറഞ്ഞു. പാപുവയില്‍ നിരോധിക്കപ്പെട്ട പതാകയായ മോണിങ് സ്റ്റാര്‍ ഉയര്‍ത്തിയതിന്റെ പേരിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്. യുഎസ് ആസ്ഥാനമായുള്ള സ്വര്‍ണ ഖനന കമ്പനിക്കെതിരേ പ്രതിഷേധിച്ചവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it