Alappuzha local

പാടശേഖരങ്ങളില്‍ പുഴുവിന്റെ ആക്രമണം ശക്തം

എടത്വ: രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ പുഴുവിന്റെ ആക്രമണം. ചങ്ങങ്കരി,തായങ്കരി പ്രദേശത്താണ് പുഴുവിന്റെ ആക്രമണമുള്ളത്. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കീടനാശിനി പ്രയോഗംനടക്കാത്ത അവസ്ഥയിലാണ്. എന്നാല്‍ മഴ പുഴുവിന്റെ ഉല്‍പാദനത്തെ തടയുമെന്നാണ് മങ്കൊമ്പ് കീടനിരീക്ഷണം അധികൃതര്‍ പറയുന്നത്. പുഴു ഇലമടക്കി അതിനുള്ളില്‍ മുട്ട ഇടുകയും പിന്നീട് വിരിയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ മഴപെയ്യുന്നതിനാല്‍ കൂട് കൂട്ടാന്‍ സാധിക്കാതെ വരുകയും മുട്ട നശിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. പുഴുവിന്റെ ആധിക്യം കൂടുതലായാല്‍ മുകളറ്റം വരെവെള്ളം കയറ്റി ഇട്ടാല്‍ പുഴുവിന്റെ ശല്യം ഒഴിവാക്കാന്‍ കഴിയും. ഇത് കണക്കിലെടുത്ത് കര്‍ഷകര്‍ പാടത്ത് വെള്ളം കയറ്റി മുക്കിയിട്ട് പുഴുവിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.
രണ്ടു ദിവസമായി ശക്തമായ മഴപെയ്യുന്നതിനാല്‍ കീടനാശിനി പ്രയോഗം നടത്താതെ തന്നെ നെല്‍ ചെടിയെ രക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍.വിതച്ച് 20 മുതല്‍ 30 ദിവസം വരെ പ്രായമായ നെല്‍ചെടികളിലാണ് ആക്രമണം ഏറെയും ഉണ്ടായിരിക്കുന്നത്. നെല്‍ചെടിയുടെ ഇല മുഴുവനായി കാര്‍ന്നു തിന്നുകയും നീര് ഊറ്റിക്കുടികയുമാണ് ചെയ്യുന്നത്.ഇതുമൂലം നെല്‍ചെടി ചുവന്നു വരുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it