thrissur local

പാടം മണ്ണിട്ടു നികത്തല്‍ വ്യാപകം; പ്രകൃതി സംരക്ഷണ സംഘം തടഞ്ഞു

കുന്നംകുളം: പാറേമ്പാടത്ത് ഒറ്റ ദിവസം കൊണ്ട് പാടങ്ങള്‍ നികത്തി പറമ്പാക്കി മാറ്റുന്നു. രാത്രിയില്‍ ലോറികളില്‍ ലോഡ് കണക്കിന് മണ്ണടിച്ചാണ് സ്വകാര്യ വ്യക്തികള്‍ പാടം നികത്തുന്നത്.
നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പ്രകൃതിസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ സഹായത്തില്‍ പാടം നികത്തല്‍ തടഞ്ഞു. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലിസ് സ്ഥലത്ത് എത്തി പണി നിറുത്തിവപ്പിച്ചു.
പാറേം പാടത്തിനും കമ്പിപ്പാലത്തിനും ഇടയിലുള്ള പാടത്ത് രാത്രിയിലും പുലര്‍ച്ചെയും ലോഡ് കണക്കിനു മണ്ണടിക്കല്‍ പതിവായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പകല്‍ നേരത്ത് പത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട്മണ്ണ് നിരത്തിയിടുകയും ചെയ്തിരുന്നു. പ്രകൃതിസംരക്ഷണസംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരും എസ്ഡിപിഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. വിവരമറിഞ്ഞ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും തടയാനെത്തി.  സമരം ശക്തമായതോടെ കുന്നംകുളം എസ്‌ഐ യു കെ ഷാജഹാന്‍ നിര്‍മാണം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു.
പ്രകൃതിസംരക്ഷണ സംഘം പ്രവര്‍ത്തകരായ എന്‍ ഷാജി തോമസ് ,സിദ്ധാര്‍ത്ഥന്‍ കമ്പിപാലം , റോയ് മുട്ടത്ത്, ബിജെപി പ്രവര്‍ത്തകരായ മണികണ്ഠന്‍ കരുമത്തില്‍, അനില്‍ അക്കിക്കാവ്, പത്മനാഭന്‍ ,എസ്ഡിപിഐ പ്രവര്‍ത്തകരായ റാഫി താഴത്തേതില്‍, റസാഖ് പെരുമ്പിലാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it