Flash News

പാക് സൈന്യം വധിച്ച ജവാന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും



തരണ്‍തരണ്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ജവാന്‍ പരംജിത് സിങിന്റെ മക്കള്‍ക്ക് ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. 16 വയസ്സുള്ള മകള്‍ സിമ്രാന്‍ദീപ് കൗറിനും മകന്‍ സഹില്‍ദീപ് സിങിനും വിദ്യാഭ്യാസം പൂര്‍ത്തിയായതിനു ശേഷം യഥാക്രമം നയിബ് തഹസില്‍ദാരായും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായും നിയമിക്കും. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പഞ്ചാബികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, പരംജിത്തിന്റെ വിധവയ്ക്കും മക്കള്‍ക്കും അഞ്ചുലക്ഷവും മാതാപിതാക്കള്‍ക്ക് രണ്ടുലക്ഷവും അഞ്ചുലക്ഷം വിലമതിക്കുന്ന ഭൂമിയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജവാന്റെ പ്രദേശത്തെ സ്റ്റേഡിയവും സ്‌കൂളും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുമെന്നും അമരിന്ദര്‍ സിങ് പറഞ്ഞു. ജവാന്റെ ഇളയ പുത്രിയെ ഹിമാചല്‍പ്രദേശിലെ ഐഎഎസ്-ഐപിഎസ് ദമ്പതികള്‍ ദത്തെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it