Flash News

പാക് വീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര ശ്രമം

പാക് വീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര ശ്രമം
X


മുംബൈ:  ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്ന പാകിസ്താനികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടേതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാരത്തിന്റെ ഓണ്‍ലൈന്‍ സ്വയം സേവകര്‍. വെള്ള കുപ്പായവും തൊപ്പിയുമണിഞ്ഞ് ആഘോഷത്തിലേര്‍പ്പെട്ട ആള്‍കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ മുംബൈ മിറാ റോഡിലെ പള്ളിയില്‍ നിന്നുള്ളതാണെന്നാണ് പ്രചാരണം. എന്നാല്‍, ട്വിറ്ററിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന ദൃശ്യങ്ങൡ പിടിവി എന്ന പാകിസ്താന്റെ കായിക ചാനല്‍ വ്യക്തമായി കാണാം. ഇത് പാകിസ്താനില്‍ സംപ്രേഷണം ചെയ്യുന്നതാണ്. ഈ ദൃശ്യങ്ങള്‍ മുംബൈയില്‍ നിന്നുള്ളതല്ലെന്നും പള്ളിയില്‍ ടിവികള്‍ സ്ഥാപിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ദൃശ്യങ്ങള്‍ പാകിസ്താനില്‍ നിന്നു പകര്‍ത്തിയതാണെന്ന് വ്യക്തമായതോടെ ദുഷ്ടലാക്കോടെ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സ്വയം സേവകരുടെ കള്ളം പൊളിഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it