World

പാക് പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധന നടത്തി യുഎസ്

വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിയെ യുഎസ് വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത് വിവാദമാവുന്നു. പാകിസ്താനി ടെലിവിഷന്‍ ചാനലുകളാണ് പ്രധാനമന്ത്രിയെ ദേഹപരിശോധന നടത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം കോട്ട് കൈയില്‍ തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. യുഎസിലെ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
രോഗബാധിതയായ സഹോദരിയെ സന്ദര്‍ശിക്കാന്‍ അബ്ബാസി കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉണ്ടായിട്ടും പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയ നടപടി പാകിസ്താനെ അപമാനിക്കുന്നതാണെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
സംഭവം പാകിസ്താനില്‍ കടുത്ത പ്രതിഷേധത്തിനു കാരണമായി. അബ്ബാസി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും ഒരുവിഭാഗം വിമര്‍ശിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും പ്രധാനമന്ത്രിയാണെന്ന കാര്യവും നയതന്ത്ര പാസ്‌പോര്‍ട്ടുള്ള കാര്യവും അബ്ബാസി ഓര്‍ക്കണമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it