പാക് തിരഞ്ഞെടുപ്പ്; ഇംറാന്‍ തന്നെ ക്യാപ്റ്റന്‍

ഇസ്‌ലാമാബാദ്: പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ്താരം ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിക്ക് ഭൂരിപക്ഷം. തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രാഥമികഫലം പ്രഖ്യാപിച്ച 268 സീറ്റില്‍ 117ല്‍ പിടിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് (നവാസ്) പാര്‍ട്ടി 64ഉം ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 43ഉം സീറ്റുകള്‍ നേടി. 20 സീറ്റിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവെ അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രൂപീകരണം. കേവല ഭൂരിപക്ഷത്തിന് 137 സീറ്റ് വേണമെന്നിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇംറാന്‍ ഖാന്‍ കൂട്ടുകക്ഷി മന്ത്രിസഭയെ ആശ്രയിക്കേണ്ടിവരുമെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രധാന പാര്‍ട്ടികള്‍ നിലപാട് മയപ്പെടുത്തി. ജനാധിപത്യത്തിനു വേണ്ടി ഫലം അംഗീകരിക്കുന്നതായി പിഎംഎല്‍(എന്‍) വ്യക്തമാക്കി.
Next Story

RELATED STORIES

Share it