Flash News

പാക്കിസ്താന് തക്ക തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രത്തിന്റെ അനുമതി

പാക്കിസ്താന് തക്ക തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രത്തിന്റെ അനുമതി
X


ന്യൂഡല്‍ഹി:നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്താന് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇക്കാര്യത്തില്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് കരസേന മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്താന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും തക്ക തിരിച്ചടി നല്‍കുമെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പാക്കിസ്താന്‍ സൈനികരുടെ നടപടിക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേനയും വ്യക്തമാക്കിയിരുന്നു. ഒരു സൈന്യത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക് പട്ടാളത്തിന്റേതെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് സുബേധാര്‍ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തിരുന്നു.

[caption id="attachment_214100" align="aligncenter" width="560"] പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബേധാര്‍ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ [/caption]
Next Story

RELATED STORIES

Share it