Flash News

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടി മുന്നേറുന്നു

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടി മുന്നേറുന്നു
X

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ  പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) മുന്നേറുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച ഫലപ്രകാരം പിടിഐ 102 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
പിഎംഎല്‍-എന്‍ 64 സീറഅറിലും പിപിപി 30 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ക്ക് 54 സീറ്റുകള്‍ ഉണ്ട്.

നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്(പിഎംഎല്‍-എന്‍), ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്(പിടിഐ), മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മകന്‍ ബിലാവല്‍ ഭുട്ടോ നയിക്കുന്ന പീപ്ള്‍സ് പാര്‍ട്ടി ഓഫ് പാകിസ്താന്‍(പിപിപി) എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. പ്രാദേശിക ചാനലുകളുടെ നിഗമനപ്രകാരം 272 സീറ്റുകളില്‍ ഇംറാന്റെ ഖാന്റെ പാര്‍ട്ടി 94 മുതല്‍ 102 സീറ്റുകള്‍ വരെ ലഭിക്കും.

അതേ സമയം, സൈന്യം പിടിഐയെ പിന്തുണക്കുകയാണെന്നും മറ്റു പാര്‍ട്ടി ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായും പിഎംഎല്‍-എന്‍ ആരോപിച്ചു.  പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തൂണ്‍ഖ്വാ, ബലൂചിസ്താന്‍ എന്നീ നാല് പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന 272 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.  10.6 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് വൈകീട്ട് ആറു മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.



1947ല്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സൈന്യവും ജനാധിപത്യ സര്‍ക്കാറും മാറിമാറി ഭരിച്ച പാരമ്പര്യമാണ് പാകിസ്താനില്‍. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി അധികാരം കൈമാറുന്ന വേളകൂടിയാണിത്. പാകിസ്താനില്‍ സര്‍ക്കാറുകള്‍ അഞ്ചു വര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതു തന്നെ അപൂര്‍വമാണ്.

2008ല്‍ അധികാരത്തിലേറിയ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചു വര്‍ഷം തികച്ച് ചരിത്രം കുറിച്ചത്.
Next Story

RELATED STORIES

Share it