Flash News

പാകിസ്താന്‍ കളിച്ചിട്ടാണ് ഫൈനലിലെത്തിയത് : സൗരവ് ഗാംഗുലി



ന്യൂഡല്‍ഹി: ഒത്തുകളിച്ചാണ് പാകിസ്താന്‍ ഫൈനലിലെത്തിയതെന്ന ആരോപണത്തില്‍ പാകിസ്താന്‍ ടീമിന് പിന്തുണയുമായി മുന്‍ ഇ്ന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും. പാകിസ്താന്‍ ഫൈനലിലെത്തിയത് ഒത്തുകളിച്ചിട്ടാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ആമിര്‍ സുഹൈല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഗാംഗുലി ആമിറിനെതിരേ പ്രതികരിച്ചത്. ആരോപണം വിഢിത്തവും അടിസ്ഥാനരഹിതമാണെന്നും ഗാംഗുലി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കളിച്ച് ഫൈനലിലെത്തിയ പാക് ടീമിനെയും ക്യാപ്റ്റന്‍ സര്‍ഫ്രാസിനെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് ഫൈനല്‍ വരെയെത്തിയ പാക് ടീമിനെ പിന്തുണക്കാന്‍ പോലും ആരും രംഗത്തില്ല. ക്രിക്കറ്റ് കളിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത നാട്ടില്‍ നിന്ന് വന്നെത്തി, ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയുമാക്കെ തോല്‍പിച്ചു. ഇത് അവരെ പ്രശംസിക്കേണ്ട മുഹൂര്‍ത്തമാണ്- ഗാംഗുലി പറഞ്ഞു. സുഹൈലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വന്തം രാജ്യത്തെ പോലും പിന്തുണക്കാത്തവരെ ആരും ബഹുമാനിക്കുകയില്ലെന്നും ഹര്‍ഭജന്‍ സിങും പ്രതികരിച്ചു.
Next Story

RELATED STORIES

Share it