Flash News

പാകിസ്താനെതിരേ കര്‍ശന നടപടികള്‍ ഇന്ത്യ സ്വീകരിക്കും : യുഎസ്‌



വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്താനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താനും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമാണ് ഇന്ത്യയുടെ നീക്കമെന്ന് മുതിര്‍ന്ന യുഎസ് രഹസ്യാന്വേഷണ മേധാവി ജന. വിന്‍സെന്റ് സ്റ്റുവര്‍ട്ട്. ലോകവ്യാപകമായുള്ള ഭീഷണികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഇന്ത്യന്‍ നീക്കത്തെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ ആക്രമിച്ചതിന് പിന്നാലെയാണ് യുഎസിന്റെ നിരീക്ഷണം.സൈന്യത്തെ ആധുനികവല്‍ക്കരിച്ച് ഇന്ത്യ മുന്നോട്ടുപോവുകയാണ്. അതിര്‍ത്തി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അടുത്തിടെ ഇന്ത്യയിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്താനുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ആക്രമണ ഭീഷണി ഇന്ത്യക്ക് ഇപ്പോഴുമുണ്ട്. കശ്മീരിലെ അക്രമങ്ങളും ഉഭയകക്ഷിബന്ധത്തെ മോശമായി ബാധിച്ചതായും സ്റ്റുവര്‍ട്ട് പറഞ്ഞു. ഉറി ആക്രമണത്തെ തുടര്‍ന്ന് സായുധസംഘങ്ങളുടെ ലോഞ്ച് പാഡുകളില്‍ ഇന്ത്യ ആക്രമണം നടത്തിയ കാര്യവും കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it