Flash News

പാകിസ്താനിലേക്ക് ശക്തമായ പീരങ്കി ആക്രമണം

പാകിസ്താനിലേക്ക് ശക്തമായ പീരങ്കി ആക്രമണം
X


ഇസ്‌ലാമാബാദ്: പാകിസ്താനിലേക്ക് ഇറാന്‍ ശക്തമായ പീരങ്കിയാക്രമണം നടത്തിയതായി റിപോര്‍ട്ട്. ബലൂചിസ്താനിലെ ചഗായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പാക് ചാനലായ സമാ ടിവിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മാസം പാകിസ്താനില്‍ നിന്നുള്ള സായുധപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 10 ഇറാനിയന്‍ അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സായുധപ്രവര്‍ത്തകരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it