Flash News

പശുഭികരര്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വികരണം

പശുഭികരര്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വികരണം
X


ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അലീം അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം നല്‍കി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. കഴിഞ്ഞ ദിവസമായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികളായ എട്ടു പേര്‍ക്ക് ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്ക് സ്ഥലത്തെ ബിജെപി നേതൃത്വമാണ് സ്വീകരണം നല്‍കിയത്. ചടങ്ങിന് നേതൃത്വം കൊടുത്ത് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിച്ച് സ്വികരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് ആയിരുന്നു അസഗര്‍ അലി അന്‍സാരിയുടെ മാരുതി വാനില്‍ ബീഫ് കണ്ടെത്തിയെന്നാരോപിച്ചാണ് ഒരു സംഘം ഇയാളെ ആക്രമിച്ചത്.അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ച പോലീസ് അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലീമുദ്ദീന്റെ വാഹനവും അക്രമിസംഘം കത്തിച്ചിരുന്നു
കേസില്‍ 12 പേരാണുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളെ പൂമാലയണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it