palakkad local

പഴവര്‍ഗങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു; വഴിയോര വില്‍പനക്കാര്‍ക്ക് ചാകര



ആനക്കര:  മുന്തിരി, അനാര്‍  എന്നീ പഴ വര്‍ഗ്ഗങ്ങളുടെ വിളവെടുപ്പ് കര്‍ണ്ണാടകയില്‍ തുടങ്ങിയതോടെ ഇവയുടെ വില കുത്തനെ ഇടിഞ്ഞു. പഴ വര്‍ഗങ്ങള്‍ക്കു വില കുറഞ്ഞതോടെ  കേരളത്തിലെ വഴിയോര വില്‍പനക്കാര്‍ക്ക്  ചാകരയായിരിക്കുകയാണ്. വന്‍ വിലകുതിപ്പില്‍ നിന്നാണ്  ഈ രണ്ട് പഴ വര്‍ഗങ്ങളുടെയും വില കുത്തനെ ഇടിഞ്ഞത്. കര്‍ണ്ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലാണ് ഇവ വ്യാപകമായി കൃഷി ചെയ്യുന്നത്.  ഇതിന്റെ വിളവെടുപ്പ് തുടങ്ങിയതോടെയാണ് മാര്‍ക്കറ്റില്‍ നല്ല വിലയുണ്ടായിരുന്ന പഴ വര്‍ഗങ്ങളുടെ വില്‍പന കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പഴ വര്‍ഗങ്ങളും വ്യാപകമായി കേരളത്തില്‍ എത്തുന്നുണ്ട്. കടകളില്‍ ഇവ രണ്ടിനും നല്ല വിലയുണ്ടെങ്കിലും റോഡരികിലും ഗുഡ്‌സ് ഓട്ടോകളിലുമായി വില്‍പന നടത്തുന്നവര്‍ മൂന്ന് കിലോ മുന്തിരിക്ക് 100 രൂപയും ഒന്നര കിലോ അനാറിന്  100 രൂപക്കുമാണ് വില്‍ക്കുന്നത്. പ്രധാന റോഡ് സൈഡില്‍ ലോഡ് കണക്കിനാണ് ഇവ ഇറക്കിയിട്ടുള്ളത്. പഴ വര്‍ഗ കടകളില്‍ മുന്തിരി കിലോവിന് 80 രൂപ മുതല്‍ 100 രൂപയും അനാര്‍ 70 രൂപ മുതല്‍ 100 രൂപ വരെയാണ് വില. എന്നാല്‍ കടകളില്‍ വില്‍ക്കുന്ന മുന്തിരിയും ഇപ്പോള്‍ വിപണയില്‍ സുലഭമായി എത്തിയ മുന്തിരിയും വ്യത്യാസമുണ്ടന്ന് ഫ്രൂട്ട്‌സ് കട വ്യാപാരികള്‍ പറയുന്നു.
Next Story

RELATED STORIES

Share it