പഴയ ഹൈദരാബാദ് മിനി പാകിസ്താന്; ബിജെപി എംഎല്‍എക്കെതിരെ കേസ്
BY midhuna mi.ptk14 May 2017 6:45 AM GMT
X
midhuna mi.ptk14 May 2017 6:45 AM GMT
ഹൈദരാബാദ്: വിവാദ പരാമര്‍ശനം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ പോലീസ് കേസ്. പഴയ ഹൈദരാബാദ് നഗരം മിനി പാകിസ്താനാണെന്ന് പരാമര്‍ശിച്ച രാജാസിങ് ലോധക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ഒരു ടിവി അഭിമുഖത്തിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.
തെലുങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിങ്. താന്‍ ഒരു സ്വകാര്യ സേനക്ക് രൂപം നല്‍കിയതായും മറ്റുള്ളവരോട് പോരാടുന്നതിന് യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നുണ്ടെന്നും എംഎല്‍എ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് സെക്ഷന്‍ 153 എ പ്രകാരം എംഎല്‍എക്കെതിരെ കേസെടുത്തത്. രാജാസിങ് നടത്തിയ പരാമര്‍ശം പൊതുസമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാനും ക്രമസമാധാനം തകര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT