thrissur local

പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിനെ മാതൃകാ ഗ്രാമമാക്കുമെന്ന് എംപി

ചേലക്കര: സന്‍സദ്ആദര്‍ശ് ഗ്രാമം (സാഗി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിനെ മാതൃകാ ഗ്രാമമാക്കുമെന്ന് പി കെ ബിജു എംപി. സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ഗ്രാമപ്പഞ്ചായത്ത്‌വികസന പദ്ധതി തയ്യാറാക്കലും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംപി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ആദര്‍ശ് ഗ്രാമമായ പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിന് ലഭിക്കുന്ന പ്രാമുഖ്യം പരമാവധി പ്രയോജനപ്പെടുത്തുകയും, ഇത്തരത്തില്‍ലഭിക്കുന്ന പദ്ധതികള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും എംപി പറഞ്ഞു. ജനസംഖ്യ, ജനവിഭാഗം, ഭൂപ്രദേശം എന്നീസമസ്തമേഖലകൊണ്ടും വിശേഷപ്പെട്ടതിനാലാണ് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിനെ ആദര്‍ശ്ഗ്രാമം പദ്ധതിയില്‍ എംപി ഉള്‍പ്പെടുത്തിയത്.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയോഗം നടന്നു. നിലവില്‍ പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടേയും, ഭാവിയില്‍ നടപ്പാക്കാന്‍ കഴിയാവുന്ന പദ്ധതികളുടെ വിവരങ്ങളുംജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
മണ്ണ് സംരക്ഷണവകുപ്പ് ഒമ്പത് കോടി രൂപയുടേയും, കൃഷിവകുപ്പ് നാല്‍പ്പത്തിനാല് ലക്ഷം രൂപയുടേയും പദ്ധതികള്‍ അവതരിപ്പിച്ചു. കെഎസ്ഇബിയും, മറ്റുസര്‍ക്കാര്‍അതതുവകുപ്പുകളുംയോഗത്തില്‍ റിപേര്‍ട്ട്അവതരിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്തിനെ സംബന്ധിച്ചുളളഅടിസ്ഥാന വിവരശേഖരണംകുടുംബശ്രീ പ്രവര്‍ത്തകര്‍നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. വിദ്യാഭ്യാസം, പട്ടികജാതി, പട്ടികവര്‍ഗ്ഗംഎന്നീവകുപ്പുകളുടെസംയുക്തയോഗം ഗ്രാമപ്പഞ്ചായത്തില്‍വിളിച്ചുചേര്‍ക്കുമെന്നുംഎംപി പറഞ്ഞു. പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ഇതുവരെഎംപിയുടെ പ്രാദേശികവികസന ഫണ്ടുപയോഗിച്ച്114 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ഉള്‍പ്പെടുത്തിയതിന്റെ നന്ദിസൂചകമായി  ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിഎംപിക്ക് ഉപഹാരംസമര്‍പ്പിച്ചു. യു ആര്‍ പ്രദീപ് എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ. എ കൗശികന്‍ എന്നിവര്‍ക്കും ഭരണസമിതി ഉപഹാരം നല്‍കി.
ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ യു ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ശോഭന രാജന്‍,കിലഡയറക്ടര്‍ജോയ്ഇളമണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇ വേണുഗോപാലമേനോന്‍, ദീപ എസ് നായര്‍, ബ്ലോക്ക്‌വൈസ് പ്രസിഡന്റ്എം പത്മകുമാര്‍, ഗ്രാമപ്പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് കെ പി ശ്രീജയന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it