kozhikode local

പഴകിയ ഭക്ഷണം പിടികൂടി

വടകര: നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇന്നലെ കാലത്ത് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുകയും, വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.
വടകര അടക്കാതെരുവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉസ്താദ് എന്ന സ്ഥാപനത്തില്‍ ഗുരുതരമായ ശുചിത്വ പ്രശ്‌നവും പഴകിയ ആഹാരങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചതായും കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെ്‌യ്്ത് കൊണ്ട് നോട്ടീസ് നല്‍കി. നഗരത്തിലെ ന്യൂ ഇന്ത്യ ഹോട്ടല്‍, കടത്തനാട് ടേസ്റ്റ് സെന്റര്‍, ക്യൂന്‍സ് ബാര്‍, പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാള്‍ നമ്പര്‍ 13, സ്റ്റാള്‍ നമ്പര്‍ 9, എന്നീ ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ പല സ്ഥാപനത്തില്‍ നിന്നും പഴകയി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഇവ നശിപ്പിക്കുകയും പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഹോട്ടല്‍ ന്യൂ ഇന്ത്യ. കടത്തനാട് ടേസ്റ്റ് സെന്റര്‍, ക്യൂന്‍സ് റസ്‌റ്റോറന്റ് ആന്റ് ബാര്‍ എന്നിവയ്ക്ക് ശുചിത്വ നിലവാരം പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയതായും ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാബു, പിജി അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജെഎച്ച്‌ഐ മാരായ രാജേഷ് കുമാര്‍, ദിലീപ്, കെ ലത, പികെ ശ്രീമ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്താനും, രാത്രികാല സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കാനും ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി കെയു ബിനി അറിയിച്ചു.
Next Story

RELATED STORIES

Share it