ernakulam local

പള്ളുരുത്തിയില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മട്ടാഞ്ചേരി: പള്ളുരുത്തിയില്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. അടുത്തിടെ പശ്ചിമകൊച്ചിയില്‍ നടന്ന വലിയ കഞ്ചാവ് വേട്ടയില്‍ പിടിയിലായത് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയും നിരവധി മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചുള്ളിക്കല്‍ കനപ്പള്ളി വീട്ടില്‍ അഡാര്‍ സന്തോഷ് എന്ന് വിളിക്കുന്ന വിന്‍സെന്റ് സന്തോഷ്(42)ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എക്‌സൈസ് മട്ടാഞ്ചേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മൂലങ്കുഴി ഭാഗത്ത് വച്ചാണ് സന്തോഷ് പിടിയിലാവുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര കിലോ കഞ്ചാവ് സംഘം കണ്ടെടുത്തു. ഇയാള്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാക്കി രണ്ടര കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്.
ഗ്യാസ് സിലിണ്ടറില്‍ നടത്തിയ പരിശോധനയില്‍ അടിഭാഗം വെട്ടി മാറ്റി പകരം തുറക്കാവുന്ന രീതിയില്‍ സ്‌ക്രൂ ഉപയോഗിച്ച് മറ്റൊരു മൂടി നിര്‍മിച്ച് അതിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ കഞ്ചാവ് സൂക്ഷിക്കുന്ന സംഭവം എക്‌സൈസിന്റെ ചരിത്രത്തിലാദ്യമാണ്. പശ്ചിമകൊച്ചിയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൊത്ത കച്ചവടക്കാരില്‍ പ്രധാനിയാണ് പിടിയിലായ സന്തോഷ്. തമിഴ്‌നാട് തേനി, കമ്പം എന്നിവടങ്ങളില്‍ നിന്ന് ചരക്ക് ലോറി മാര്‍ഗമാണ് ഇയാള്‍ക്ക് കഞ്ചാവ് എത്തുന്നതെന്നാണ് ഇയാള്‍ എക്‌സൈസിന് നല്‍കിയ മൊഴി. വളരെക്കാലമായി എക്‌സൈസ് സംഘം ഇയാളെയും ഇയാളുടെ ഇടപാടുകാരേയും നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, പ്രിവന്റീവ് ഓഫിസ ഡെന്നീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സെയ്ദ്, ശ്രീദേവ്, ഷിജു, മനീഷ് മോന്‍, അഭിലാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നെസ്ലി, സജിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it