Flash News

പള്ളിയില്‍ കയറി വെട്ടും;ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പള്ളിയില്‍ കയറി വെട്ടും;ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X


കാഞ്ഞങ്ങാട്: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ് കുമാറിന്റെ പരാതിയില്‍ ജില്ലാ പോലീസ് ചീഫ് കെജി സൈമണിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ച് തിങ്കളാഴ്ച രാവിലെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്.
പള്ളിയില്‍ കയറി വെട്ടുമെന്ന് പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു.'1992 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെവന്നാല്‍ തച്ചുടക്കുമെന്നും ഗുജറാത്ത് ഓര്‍മയുണ്ടാവണമെന്നും' പ്രകടനത്തില്‍ ഭീഷണിമുഴക്കിയിരുന്നു. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നേരത്തെ മാര്‍ഗതടസം സൃഷ്ടിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിന് 153 (എ) വകുപ്പു കൂടി കൂട്ടിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it