പള്ളിയിലെ മോഷണം: രണ്ടുപേരെ അറസ്റ്റ് ചെയ്തു
BY fousiya sidheek15 Jun 2017 6:53 AM GMT
fousiya sidheek15 Jun 2017 6:53 AM GMT
പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ പള്ളിയിലെ വഞ്ചിയില്‍ മോഷണം നടത്തിയ രണ്ടുപേരെ പന്തളം പോലിസ് അറസ്റ്റു ചെയ്തു. പന്തളം മങ്ങാരം കൊല്ലീരേത്ത് ഉണ്ണിക്കൃഷ്ണന്‍ (ഉണ്ണി-47), റാന്നി ചേത്തയ്ക്കല്‍ ഇടമണ്‍ പാറയില്‍ സജികുമാര്‍ (രാജന്‍-43) എന്നിവരെയാണ് പന്തളം പോലിസ് പിടികൂടിയത്. കഴിഞ്ഞ ആറിന് രാത്രി പന്ത്രണ്ടേകാലിനാണ് പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ പൂട്ടിളക്കി അകത്തുകയറിയ ഇവര്‍ തടികൊണ്ടുള്ള വഞ്ചിയില്‍ നിന്നും, പുറത്തുള്ള കുരിശ്ശടിയിലെ വഞ്ചിയില്‍ നിന്നുമായി 4,055 രൂപയാണ് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇവര്‍ കൊല്ലം ജില്ലാ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഉണ്ണിക്കൃഷ്ണന്‍ മങ്ങാരത്തു നിന്നും രണ്ടു മോട്ടോര്‍ പമ്പുകളും രണ്ടു മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസുകളിലും സജികുമാര്‍ റാന്നിയില്‍ ചെക്ക് മോഷ്ടിച്ച് പണം മാറിയെടുത്ത കേസിലും പ്രതികളാണ്. പന്തളം സിഐ ആര്‍ സുരേഷ്, എസ്‌ഐ സനൂജ്, എഎസ്‌ഐ കെ രഘുനാഥ്, ഷാഡോ പോലിസ് എഎസ്‌ഐ അജി ശാമുവേല്‍, സിപിഒ രാജേന്ദ്രന്‍ പിള്ള എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT