Football

പറന്നുയരാന്‍ മഞ്ഞക്കിളികള്‍

കൊച്ചി: സ്വന്തം വീട്ടുമുറ്റത്ത് ജയത്തോടെ ചിറകടിച്ചുയരാന്‍ കേരളത്തിന്റെ സ്വന്തം മഞ്ഞക്കിളികള്‍ ഇന്നിറങ്ങും. ഐ.എസ്. എല്ലിന്റെ രണ്ടാം എഡിഷനില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ്. നിലവിലെ റണ്ണറപ്പ് കൂടിയായ കേരളം ഇത്തവണയും മികച്ച പ്രകടനത്തിനായി കച്ചമുറുക്കിക്കഴിഞ്ഞു.ഇംഗ്ലണ്ടിന്റെ അണ്ടര്‍ 23 ടീമിനെ പരിശീലിപ്പിച്ച് മികവ് തെളിയിച്ച പീറ്റര്‍ ടെയ്‌ലറാണ് കേരളത്തിനായി തന്ത്രങ്ങളൊരുക്കിയിരിക്കുന്നത്.

കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകം മുഴുവന്‍ അംഗീകരിക്കുന്ന ടെയ്‌ലര്‍ കേരളത്തെ കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ക്വി താരമായി ഈ സീസണില്‍ ടീമിലെത്തിയ മുന്‍ സ്പാനിഷ് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ കാ ര്‍ലോസ് മര്‍ച്ചേനയുടെ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഇന്ന് നിരാശരാവേണ്ടിവരും. കാരണം പരിക്കൂമൂലം താരം ഇന്ന് കേരളത്തിനായി കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പ്രഥമ ഐ.എസ്.എല്ലില്‍ ടീമിന്റെ കുന്തമുനയായിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഇത്തവണ കേരള നിരയിലില്ലെന്നത് ടീമിനു തിരിച്ചടിയാ ണ്.

ഹ്യൂമിന്റെ റോള്‍ ആര് ഏറ്റെടുക്കുമെന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇ ന്ത്യ ന്‍ താരം മനന്‍ദീപ് സിങ്, ഇംഗ്ലണ്ടിന്റെ ക്രിസ് ഡഗ്്‌നല്‍, സാഞ്ചസ് വാട്ട് എന്നിവരാണ് ടീമിലെ സ്‌ട്രൈക്കര്‍മാര്‍. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ടൂര്‍ണമെന്റിന്റെ ആദ്യ കളിയില്‍ത്തന്നെ കേരളത്തിന് നോര്‍ത്ത് ഈസ്റ്റുമായി ഏറ്റുമുട്ടേണ്ടിവരുന്നത്. 2014ല്‍ കേരളം നോര്‍ത്ത് ഈസ്റ്റിനോട് 0-1ന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് കേരളത്തിന് ഇന്നു ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ പെയ്യുന്ന മഴ മ ല്‍സരത്തിനു ഭീഷണിയാവുന്നു ണ്ട്.

എന്നാല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഡ്രെയ്‌നേജ് സംവിധാനം മികച്ചതായതിനാല്‍ കളിക്കാരെ അതു ബാധിക്കാനിടയില്ല.അതേസമയം, കഴിഞ്ഞ ഐ. എസ്.എല്ലില്‍ അവസാനസ്ഥാ നത്തു ഫിനിഷ് ചെയ്ത നോര്‍ ത്ത് ഈസ്റ്റ് ഇത്തവണ പ്രകടനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പരിക്കിനെത്തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ക്വി താരവും മുന്‍ പോര്‍ച്ചുഗീസ് സ്‌ട്രൈക്കറുമായ സിമാവോ സബ്രോസ ഇന്നു കളിക്കില്ല.
Next Story

RELATED STORIES

Share it