പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ കാമുകന്‍ കുടുങ്ങി
BY kasim kzm3 Jan 2018 4:23 AM GMT
kasim kzm3 Jan 2018 4:23 AM GMT
പെരുമ്പാവൂര്‍: പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പോഞ്ഞാശ്ശേരിയിലാണ് സംഭവം. രാവിലെ പത്തരയോടെയാണ് സംഭവം. പട്ടിപ്പാറയില്‍ നിന്നുള്ള പ്ലസ്ടുക്കാരന്‍ കാമുകനാണ് ഈ ദുരവസ്ഥ. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ ശ്രമിച്ചതാണ് നാട്ടുകാരുടെ കൈക്ക് പണിയുണ്ടാക്കിയത്. അയല്‍വാസികളില്‍ നിന്നും രക്ഷപ്പെടാനായി പര്‍ദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു. എന്നാല്‍ വേഷം ധരിച്ചെങ്കിലും ശബ്ദത്തില്‍ മാറ്റം വരുത്താന്‍ കാമുകന്‍ മറന്നുപോയതോടെ കാര്യം കൈയ്യില്‍ നിന്നും പോവുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകന്‍ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോഞ്ഞാശ്ശേരിയില്‍ വച്ച് ആളുകള്‍ കാമുകനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലിസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്. കുട്ടികളെ പര്‍ദ്ദയിട്ട് തട്ടിക്കൊണ്ടു പോവുന്ന സംഘമുണ്ടെന്ന നേരത്തെ മുതലുളള നാട്ടുകാരുടെ സംശയമാണ്് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കള്‍ക്ക് ഉപദേശവും നല്‍കി പോലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMTഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി
15 April 2024 11:00 AM GMT