palakkad local

പരുതൂര്‍ നരിപ്പറ്റക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുന്നില്ലപ

ട്ടാമ്പി: പരുതൂര്‍ പഞ്ചായത്തിലെ നരിപ്പറ്റക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും കാര്‍ഷികാവശ്യത്തിന് വെളളം കിട്ടുന്നില്ലെന്നും ജനപ്രതിനിധികള്‍ പോലും കര്‍ഷകരുടെ ആവശ്യം അവഗണിക്കുകയാണെന്നും ആരോപണം.
രണ്ടു വര്‍ഷത്തോളമായി തുടരുന്ന ജലദൗര്‍ലഭ്യം നിരവധി തവണ കര്‍ഷകര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും യാതൊരു വിധ നടപടിയുമുണ്ടായില്ലെന്നും കര്‍ഷകര്‍ പരാതിപ്പെട്ടു. പഞ്ചായത്തിലെ 80 ഏക്രയിലധികം വരുന്ന നെല്ല്, പച്ചക്കറി, കവുങ്ങ്, തെങ്ങ് കര്‍ഷകരുടെ ഏക ആശ്രയമായ പദ്ധതിയാണിത്. 15 എച്ച്പി യുടെ രണ്ട്  മോട്ടോറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജലം ലഭിക്കാത്തതിനാല്‍ ഒരു വര്‍ഷം മുമ്പ് 20 എച്ച്പി യുടെ ഒരു മോട്ടോര്‍ കൂടി ഇവിടെ സ്ഥാപിച്ചു.
എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം പമ്പിങ് കാര്യക്ഷമമായി നടത്താന്‍ സാധിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20 എച്ച് മോട്ടോറില്‍ കൂടുതല്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതാണ് സാങ്കേതിക തകരാരിന് കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജനകീയ കൂട്ടായ്മ ഭാരവാഹികളോട് കര്‍ഷകര്‍ പറഞ്ഞു.
ഇത് മൂലം അല്‍പം വെള്ളം പമ്പ് ചെയ്താല്‍ മോട്ടോര്‍ താനെ പ്രവര്‍ത്തനം നിലക്കുകയാണെന്നും ഇവര്‍ പരാതിപ്പെട്ടു. നരിപ്പറ്റകുന്ന് ലിഫ്ട് ഇറിഗേഷന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരപ്രദമാക്കണമെന്ന്  ചോലയില്‍ വേലായുധന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശത്തെ മററു കര്‍ഷക സംഘങ്ങളും ഇതെ ആവശ്യം പല അവസരങ്ങളിലും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതുവരെ ഒരുഫലവും ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it