പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഉത്തരവ്തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ നൈറ്റ് വാച്ച്മാനായി പ്രവര്‍ത്തിക്കുന്നവര്‍ 16 മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. പൊതുഭരണവകുപ്പ് സെക്രട്ടറിയും ഉദേ്യാഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയും ഒരു മാസത്തിനകം ഇതുസംബന്ധിച്ച അനേ്വഷണം നടത്തി നൈറ്റ് വാച്ച്മാന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിഹാരനടപടികള്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.പിഎസ്‌സി തയ്യാറാക്കുന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നാണ് നൈറ്റ് വാച്ച്മാന്‍മാരെ നിയമിക്കുന്നത്.
രാത്രികാലങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാറില്ലാത്തതുകാരണം പുരുഷന്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. വൈകീട്ട് നാലരയ്ക്ക് ആരംഭിക്കുന്ന ജോലി അവസാനിക്കുന്നതു പിറ്റേന്നു രാവിലെ എട്ടരയ്ക്കാണ്. രണ്ടാംശനി, ഞായര്‍, ഓണം തുടങ്ങിയ അവധിദിവസങ്ങളിലും ജോലി ചെയ്യണം. അവധിയെടുക്കണമെങ്കില്‍ പകരം ജോലിക്കാരെ കണ്ടെത്തണം. അസമയത്ത് ഏതെങ്കിലും ശാരീരികാസ്വാസ്ഥ്യം ഉണ്ടായാല്‍ പോലും സഹായിക്കാന്‍ ആളുണ്ടാവില്ല.
വനിതാ അറ്റന്‍ഡന്റിന് സ്ഥാനക്കയറ്റം ലഭിച്ചാല്‍ നൈറ്റ് വാച്ച്മാനെ തസ്തിക മാറ്റം വഴി പകരം നിയമിക്കാമെങ്കിലും ജൂനിയര്‍ തസ്തികയിലായിരിക്കും നിയമിക്കപ്പെടുന്നത്. ഒരേ ലിസ്റ്റില്‍ നിന്നു വരുന്നവര്‍ക്കിടയിലെ വിവേചനം മനുഷ്യാവകാശ ലംഘനമാണ്- കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആര്‍ അജിത്കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it