palakkad local

പരിസ്ഥിതിദിനത്തില്‍ തേന്‍കനി വനം തുടങ്ങും

പാലക്കാട്: പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടുന്നതിനായി 28 ലക്ഷം വൃക്ഷതൈകളാണ് വിവിധ നഴ്‌സറികളില്‍ തയ്യാറാവുന്നു. കൃഷി വകുപ്പ്, സാമൂഹിക വനവല്‍ക്കരണവിഭാഗം, തൊഴിലുറപ്പ് പദ്ധതി എന്നിവര്‍ സംയുക്തമാണ് തൈകള്‍ തയ്യാറാക്കുന്നത്.
40 ഓളം ഇനം തൈകളാണ് ജില്ലയിലെ വിവിധ ഫാമുകളിലും നഴ്‌സറികളിലുമായി നട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നട്ട മരങ്ങള്‍ സംരക്ഷിക്കാനായി വളരെ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നഷ്ടമായകുന്ന നാടന്‍ മരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തേന്‍കനി വനം’. ഓരോ പഞ്ചായത്തിലും 1000 പ്ലാവ്, മാവ്, പുളി എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതിയാണിത്. പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ച് ജൂണ്‍ 30 നകം വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
റോഡിന്റെ ഇരുവശങ്ങള്‍, കനാല്‍ വരമ്പുകള്‍, കുളങ്ങളുടെ പാര്‍ശ്വഭിത്തികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍ എന്നിവയില്‍ മരം വെച്ചുപിടിപ്പിക്കും. നടുന്നതിനുള്ള സ്ഥലങ്ങളുടെ വിവരം മെയ് 20 നകം ശേഖരിച്ച് കുഴികള്‍ തയ്യാറാക്കും.
നട്ട തൈകള്‍ക്ക് കമ്പിവല, നൈലോണ്‍ നെറ്റ്, മുള എന്നിവ ഉപയോഗിച്ച് സംരക്ഷണം നല്‍കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി  മൂന്നു വര്‍ഷം തൈകള്‍ നനയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നാല് മരങ്ങള്‍ വീതം വെച്ചുപിടിപ്പിക്കാനുള്ള നിര്‍ദേശം നല്‍കും. കൂടാതെ പുതുശ്ശേരി, നെല്ലിയാമ്പതി, അട്ടപ്പാടി, മുതലമട എന്നിവിടങ്ങളിടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൈകള്‍ വിതരണം ചെയ്യും.
കൃഷി വകുപ്പ് ഇത്തവണ 347000 തൈകളാണ് തയ്യാറാക്കുന്നത്. മാവ്, പ്ലാവ്, കശുമാവ്, പേര, മുരിങ്ങ, മാതളം, വേപ്പ്, കറിവേപ്പ് മുതലായവയുടെ തൈകളാണ് വിതരണം ചെയ്യുക.  മലമ്പുഴ, പട്ടാമ്പി, നെല്ലിയാമ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിലെ ഫാമുകളിലും കുന്നന്നൂര്‍, കോങ്ങാട്, ആലത്തൂര്‍, മുതലമട, അനങ്ങനടി എന്നിവിടങ്ങളിലെ വിത്തുല്‍പാദന കേന്ദ്രങ്ങളിലുമാണ് തൈകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതു കൂടാതെ മുണ്ടേരി ഫാം, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും ഗുണമേന്മയേറിയ വിത്തുകള്‍ വാങ്ങിയാണ് തൈകള്‍ വികസിപ്പിക്കുന്നത്.
സാമൂഹികവനവല്‍ക്കരണവിഭാഗം 430000 തൈകളാണ് തയ്യാറാക്കുന്നത്. ചന്ദനം, രക്തചന്ദനം, സീതപ്പഴം, കൂവളം, കുമിഴ്, അമ്പഴം, മണിമരുത്, ലക്ഷ്മിതരു, മാതളം, പൂവരശ്, മഹാഗണി തുടങ്ങി വ്യത്യസ്തങ്ങളായ 18 ഇനം തൈകളാണ് വനംവകുപ്പിന്റെ 14 കേന്ദ്രങ്ങളില്‍ തയ്യാറാക്കുന്നത്.
Next Story

RELATED STORIES

Share it