kannur local

പരിയാരത്ത് മികച്ച ഗവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കും: മന്ത്രി

പരിയാരം: കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ ചികില്‍സാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഗവേഷണ രംഗത്ത് പിറകിലാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനിടെയാണ് മന്ത്രിയുടെ വാദ്ഗാനം. ആരോഗ്യമേഖലയില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രമായി കോളജിനെ സര്‍ക്കാര്‍ ഉയര്‍ത്തും.
മുന്‍ മന്ത്രി എം വി രാഘവന്റെ ഭാവനയും ചടുലതയുമാണ് പരിയാരം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയത്.മെഡിക്കല്‍ കോളജ് ഏറ്റെടുക്കുകയെന്നത് ജനങ്ങളുടെയും സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. വലിയ ബാധ്യതകള്‍ ഏറ്റെടുത്താണ് ഇത് സര്‍ക്കാരിന്റെ കീഴിലാക്കിയത്. ഹഡ്‌കോയ്ക്ക് നല്‍കാന്‍ ബാക്കിയുള്ള 279 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്ത് ആദ്യഗഡുവായി 116 കോടി ഇതിനകം നല്‍കി. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളും ഉടന്‍ കൊടുത്തുതീര്‍ക്കും. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചുരുങ്ങിയ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പരിയാരം മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it