Flash News

പരാതിയുമായി ശിരോമണി അകാലിദള്‍; മോദി സര്‍ക്കാരിനെതിരേ പടയൊരുക്കം

പരാതിയുമായി ശിരോമണി അകാലിദള്‍; മോദി സര്‍ക്കാരിനെതിരേ പടയൊരുക്കം
X
ന്യൂഡല്‍ഹി: എന്‍ഡിഎയില്‍ അസംതൃപ്തി പുകയുന്നു. ടിഡിപിക്കു പിന്നാലെ പരാതിയുമായി ശിരോമണി അകാലിദളും രംഗത്തെത്തി. ബിജെപി സഖ്യകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാണ് പരാതി. അതിനിടെ, അണ്ണാഡിഎംകെയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ബിജെപി സജീവമാക്കിയിട്ടുണ്ട്.
ഇന്നലയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) പുറത്തുകടന്നത്. ലോക്‌സഭയില്‍ 16 അംഗങ്ങളും രാജ്യസഭയില്‍ ആറ് അംഗങ്ങളുമുള്ള എന്‍ഡിഎയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു ടിഡിപി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുമെന്ന വാഗ്ദാനം ബിജെപി ലംഘിച്ചതിനെ തുടര്‍ന്നാണ് ടിഡിപി മുന്നണി വിട്ടത്. കേന്ദ്ര ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന നിലവില്‍ എന്‍ഡിഎയുമായി സഹകരിക്കുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.


അതിനിടെ, നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ശിവസേനയും ഉടന്‍ പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, അണ്ണാഡിഎംകെ എന്നിവരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ബിജെപി നേതൃത്വം സജീവമാക്കിയിട്ടുണ്ട്. ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ക്ക് ബിജെപിക്കൊപ്പം നില്‍ക്കാനാണ് താല്‍പര്യം. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച അണ്ണാഡിഎംകെ വക്താവ് കെ.സി പളനിസ്വാമിയെ ഇപിഎസും ഒപിഎസും ചേര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇതിന്റെ സൂചനയാണ്.
Next Story

RELATED STORIES

Share it